ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണമെന്‍ അന്തരംഗംകേരളമെന്നു കേട്ടാലോതിളക്കണം ചോര നമുക്ക് ഞെരന്പുകളില്‍ "അത് ഒരു വലിയ കാഴ്ച ആയിരുന്നു.താന്‍ രാജി വെക്കാനുണ്ടായ സാഹചര്യം, ശശി തരൂര്‍ പാര്‍ലമെന്റിനെ അഭിസംബോധനം ചയ്തു സംസാരിക്കുമ്പോള്‍ നടത്തിയ ആ പരാമര്‍ശം ഓരോ മലയാളിയുടെയും ആത്മാഭിമാനം ജ്വലിപ്പിച്ച നിമിഷങ്ങള്‍. എങ്കിലും അതിലെ കാര്യംഅത്ര ചെറുതായിരുന്നോ?വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രത്യമായി പറഞ്ഞാല്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേനല്‍ അവധിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ വൈലി മുള്ളുകള്‍ നിറഞ്ഞ തണ്ടഴി പാടത്ത് കൈകൊട്ടും വെട്ടുകത്തിയുമായി മുള്ളുകള്‍ വെട്ടി മാറ്റി വെള്ളം നനച്ചു അവിടെ ഒരു ക്രീസ് പണിതു. വേലി പടര്പ്പിലെശീമ കൊന്നയുടെ തറികള്‍ അളന്നു മുറിച്ചു സ്റ്റമ്പുകള്‍ഉണ്ടാക്കിയും ഒരു ടെന്നീസ് പന്തും ബാറ്റും ആയി ക്രിക്കറ്റ് കളിക്കാനിറങ്ങി. തൊട്ടപ്പുറത്ത് നിരപ്പായ സ്ഥലത്ത് വലിയ ചേട്ടന്മാര്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ കാഴ്ചക്കാരില്ലാതെ ആരവങ്ങളില്ലാതെ കിറുക്കന്‍ കളി എന്ന് നാടുകാര്‍ വിളിച്ചക്രിക്കറ്റ് എന്ന ജ്വരത്തില്‍ ഞങ്ങള്‍ പടര്‍ന്നു കയറുകയായിരുന്നു.പുതുതായി കളിക്കാനെത്തുന്ന കൂട്ടുകാരനെ കൈകുഴ വളക്കാതെ എങ്ങിനെ ബൌള്‍ ചെയ്യാം എന്ന് പഠിപ്പിച്ചും കുത്തി ഉയര്‍ന്നു വരുന്ന പന്തിനെ അടിച്ചകറ്റി റണ്‍ ഓടാന്‍ പഠിപ്പിച്ചും കളിക്കാന്‍ ആളെ കൂട്ടി ,ടിവിയില്‍ കളി ശ്രദ്ധയോടെ കണ്ടു പഠിച്ചു ജിജോ കളി നിയമങ്ങള്‍ നടപ്പിലാക്കി. വളരെ പെട്ടന്നാണ്അതില്‍ ചിലര്‍ സ്പെഷ്യലിസ്റ്റുകള്‍ ആയത്. ബാറ്റു ചെയ്യുന്നവരുടെ ഉള്ളുപിടപ്പിക്കുന്ന മിന്നല്‍ വേഗത്തില്‍ പന്തെറിയുന്ന നകുലനും ബൌള്‍ ചെയ്യുന്നവരെ നാണം കെടുത്തി വേലി ക്കപ്പുറതെക്ക് സിക്സര്‍ പായിക്കുന്ന കാസിമും മറ്റു ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ ഞങളുടെപോരാളികളായി മാറി. കളി തണ്ടഴി പാടത്ത് മാത്രം ആയിരുന്നില്ല തന്ടഴി പാടതിനപ്പുറത്തും ഇതുപോലെ കുട്ടികള്‍ കളിതുടങ്ങിയിരുന്നു. തോയക്കാവ്പള്ളി ഗ്രൗണ്ടില്‍ കളിച്ചിരുന്ന കുട്ടികളും പാടൂര്‍ തിരുനെലൂര്‍ പാടത്ത് കളിച്ചിരുന്ന കുട്ടികളും സൈക്കിളില്‍ കയറി മാച്ചു കളിക്കാന്‍ തണ്ടഴി പാടത്ത് എത്തി, പിന്നീട് പല ടീമുകളും ഒന്നിച്ചു ചേര്‍ന്ന് ടൂര്‍ണമെന്റും ഒക്കെ ആയി പൊരി വെയിലില്‍ അങ്ങിനെ കളിച്ചു വളര്‍ന്നു. ഇന്ന് തരിശായി കിടക്കുന്ന പാടനില്ങ്ങള്‍ നമുക്കില്ല കളിസ്ഥലങ്ങളും കുറവ്. എങ്കിലും 20 ട്വെന്റിയും ipl ഉംആയി കളിയുടെ ജ്വരം ഏറെ വളര്‍ന്നിരിക്കുന്നു. പ്രൊഫഷനല്‍ മികവോടെ കളിക്കുന്ന ഏറെ ചെറുപ്പക്കാരും വളര്‍ന്നിരിക്കുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ അഭിമാനമായി IPL മാറുമ്പോള്‍ tv യിലെ കാഴ്ചക്കാര്‍ മാത്രമായി നില്‍ക്കാതെ ഒപ്പം ഒപ്പം കളിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ipl തുടങ്ങുമ്പോള്‍ കേരളത്തിന് ഇത്ര വേഗം ഒരു ടീം എന്നത് ആരും ചിന്തിച്ചു കാണുകില്ല.ipl കേരള ടീം, കേരളത്തിന്റെ വികസനത്തിന് മുതല്‍ കൂട്ട് ആകുമോ? ipl നെ ചുറ്റി പറ്റിയുള്ള മാഫിയാ വിവാദങ്ങള്‍ ഏതൊക്കെ ഭൂതങ്ങളെയാണ് കുടത്തിനു പുറത്തു കൊണ്ട് വരിക .? വിഭിന്നമായ അഭിപ്രായങ്ങള്‍ പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇതൊന്നും നമുക്കുള്ളതല്ല എന്ന നമ്മുടെ നാടന്‍ ചിന്തയിലെക്കാന് ശശി തരൂരിന്റെ ശക്തമായ ഇടപെടല്‍ മൂലം കേരള ipl എന്ന സംഭവം ഉണ്ടായത്. വരും കാലത്ത് ഒരു കൊച്ചിക്കാരന്‍ ഒരു ആസ്ത്രേലിയന്‍ ബൌളറെ സിക്സറിന് പറത്തുന്നതും ഒരു കൊയ്ലാണ്ടിക്കാരന്‍ ഒരു ഇന്ഗ്ലീഷ് ബാറ്സ്മാന്റെ കുറ്റി തെറുപ്പിക്കുന്നതും കാണുവാനായിനമുക്ക് കാത്തിരിക്കാം. ഒരു M P ആയും കേന്ത്ര മന്ത്രി ആയും മാറുമ്പോള്‍ തരൂരിന്റെ നിയോഗംഅതായിരുന്നു.ഇതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ലോകത്തിന്റെ ശ്രദ്ധയിലേക്ക് ,ഇന്ത്യയുടെ അഭിമാന്മാകുവാന്‍ ഇനിയും നമുക്ക് പലതും നേടാനുണ്ട്. ഐ ടി സ്വപ്‌നങ്ങള്‍ ഉറങ്ങുന്നസ്മാര്‍ട്ട് സിറ്റിയും ,മാനേജ് മെന്റു മോഹങ്ങളുടെ IMA കാമ്പസും ,കൊച്ചിയിലെ കുടുസ്സു റോഡുകള്‍ക്ക്മീതെ പായുന്ന മെട്രോ ട്രെയിനും , അങ്ങിനെ പലതും .ഇതിനായി മലയാള വീര്യമുള്ള അവതാരങ്ങള്‍ ഇനിയും പിറക്കും എന്ന് നമുക്ക് പ്രത്യാശിക്കാം
2010, ഏപ്രിൽ 24, ശനിയാഴ്‌ച
ഭാരതമെന്നു കേട്ടാല്‍
2010, മാർച്ച് 15, തിങ്കളാഴ്‌ച
യുഗപുരുഷന്‍
കേരളം സൃഷ്‌ടിച്ച ഏറ്റവും ദാര്‍ശനികൗന്നത്യമാര്‍ന്ന വ്യക്തിത്വമാണ് ശ്രീനാരായണഗുരുവിന്റേത്. ദാര്‍ശനികമായ അഗാധതയോടൊപ്പംതന്നെ, ഭൗതികസാഹചര്യങ്ങളുടെ ഇരുട്ടില്‍നിന്ന് കേരളത്തെ കരകയറ്റാന്‍ ശ്രമിക്കുകയും വിജയിക്കുകയുംചെയ്‌ത സാമൂഹികപരിഷ്‌കര്‍ത്താവ് എന്ന നിലയിലും, ദീര്‍ഘകാലക്ഷമതയും പ്രവാചകത്വവും നിറഞ്ഞ മതചിന്തകളുടെ ആവിഷ്‌കാരകന്‍ എന്ന നിലയിലും ശ്രീനാരായണഗുരുവിനോടു കിടപിടിക്കാന്‍പോന്ന ഒരു വ്യക്തിത്വത്തെ കേരളം സൃഷ്‌ടിച്ചിട്ടില്ല. എല്ലാനിലയ്‌ക്കും സിനിമപോലെ ബൃഹത്തായ ഒരു കലാരൂപത്തിന് ആസക്തിതോന്നുന്നത്ര സംഭവബഹുലവും ഉജ്വലവുമായ ഒരു ജീവിതകഥയാണ് ഗുരുവിന്റേത്. മുന്‍പ് കെ.സുരേന്ദ്രന്‍ ഗുരു എന്ന നോവലിലൂടെയും പെരുമ്പടവം ശ്രീധരന്‍ തന്റെ നാരായണം നോവലിലൂടെയും ഈ ജീവിതം ആവിഷ്‌കരിക്കാന്‍ ഉദ്യമിച്ചത് ആ ജീവിതത്തിന്റെ ആഴവും പരപ്പും കണ്ടും അറിഞ്ഞും വിസ്‌മയിച്ചതുകൊണ്ടാണ്.കേരളത്തിന്റെ ചരിത്രപുരുഷന്മാരില്‍ ധാരാളം പേര്‍ സിനിമയ്‌ക്കു പാത്രമാകുന്നുണ്ട്. പഴശ്ശിരാജ, കുഞ്ഞാലിമരയ്‌ക്കാര്‍, വേലുത്തമ്പിദളവ മുതല്‍ എകെജി വരെയള്ള ചരിത്രപുരുഷന്മാര്‍ സിനിമയ്‌ക്കു പാത്രമായിട്ടുണ്ട്. ഇതിനേക്കാളൊക്കെ സാമൂഹികപ്രസക്തിയും വര്‍ത്തമാനകാലപ്രസക്തിയും ഉള്ള കഥയും ജീവിതവും ചരിത്രവുമായിരുന്നു ശ്രീനാരായണഗുരുവിന്റേത്. നാരായണഗുരുവിന്റെ കാലം ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ സംഘര്‍ഷനിര്‍ഭരവും സ്‌തോഭപൂര്‍ണ്ണവുമായ കാലം കൂടിയാണ്. ഏതായാലും ഈ വലിയ ജീവിതത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിനിമ ചെയ്യാനുള്ള ആര്‍. സുകുമാരന്റെ ശ്രമത്തെയും അതിനായി അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകളുടെ വെളിച്ചത്തില്‍ അഭിനന്ദിക്കട്ടെ.എങ്കിലും അദ്ദേഹത്തിന്റെ യുഗപുരുഷന്‍ വേണ്ടത്ര ഭംഗിയുള്ള ഒരു സിനിമയായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പൊത്തുവരുത്തമില്ലാത്ത കുറേ ശ്ലഥചിത്രങ്ങളും സന്ദര്‍ഭങ്ങളുടെ ചിത്രീകരണവുമായിപ്പോയില്ലേ യുഗപുരുഷന്റേത്. ഇങ്ങനെ ഗുരുവിനെക്കുറിച്ച് പൊതുജനത്തെ അറിയിക്കാനാണെങ്കില്‍ ഡോക്യുമെന്ററിയുടെ രൂപം സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേ. സിനിമയായി വികസിപ്പിക്കുമ്പോള്‍ കഥയ്‌ക്ക് നാടകീയമായ തുടക്കവും വികാസവും അന്ത്യവുമൊക്കെ ഉണ്ടായിവരേണ്ടതുണ്ട്. ഇവിടെ കഥ ചലനാത്മകമല്ലാതെ നില്‌ക്കുന്നതായിട്ടാണ് തുടക്കം മുതല്‍ ഒടുക്കംവരെ തോന്നുക.ആദ്യം ചില നല്ലതുകള്‍ പറഞ്ഞുകൊള്ളട്ടെ. അടിസ്ഥാനപരമായി ചിത്രകാരനായ സംവിധായകന്റെ പല രംഗവിന്യാസങ്ങള്‍ക്കും ചിത്രകലയുടെ ചാരുത ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ആദ്യഭാഗങ്ങളില്‍ കാണുന്ന രാത്രിരംഗങ്ങള്‍ക്ക് എടുത്തുപറയേണ്ട മികവുണ്ട്. ക്യാമറയും ചിത്രസന്നിവേശവും മര്യാദയോടെ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. പേരെടുത്തു പറയേണ്ടത് കലാസംവിധാനവേല കയ്യാളിയ കൃഷ്‌ണന്‍കുട്ടിയുടെതാണ്. അതിമനോഹരമായി, കുറഞ്ഞ സൗകര്യങ്ങളില്‍ നിന്ന് അദ്ദേഹം അത് ചെയ്‌തിട്ടുണ്ട്. അതുപോലെ വസ്‌ത്രമൊരുക്കിയിരിക്കുന്നതും ചമയം ഒരുക്കിയിരിക്കുന്നതും നന്നായി. കഥാപാത്രങ്ങള്‍ക്ക് രൂപസാമ്യമുള്ളവരെ താരങ്ങളും അല്ലാത്തവരുമായ ആളുകളില്‍നിന്നു കണ്ടെത്തിയതിലും സംവിധായകന്റെ വൈഭവം കാണാം. സംഘട്ടനം, പാട്ട്, മമ്മൂട്ടിയുടെ ഉള്‍പ്പെടുത്തല്‍ എന്നിവയൊഴിച്ച് സിനിമ ഒരിടത്തും കച്ചവടതാല്‌പര്യാനുസരണം വേണ്ടാത്തതു ചെയ്യുന്നില്ലെന്നതും എടുത്തുപറയണം. ഇതിനുപുറമേ, ഈ വല്ലാത്ത കാലത്ത് ഗുരുവിന്റെ ഉണര്‍ത്തുകള്‍ ആവശ്യമാണെന്നതും ഈ സിനിമയെ സാര്‍ത്ഥകമാക്കുന്നു. ഗുരുവിന്റെ വാക്കുകളുടെ പൊരുളിനെ അന്വേഷിക്കാനുള്ള ശ്രമം സംവിധായകനിലെ ചരിത്രാന്വേഷി നടത്തിയിട്ടുണ്ട്.അതൊന്നും പക്ഷേ, ആകെമൊത്തം ഒരു നല്ല സിനിമയായി പരിണമിച്ചില്ലെന്നതിനാലാണു സങ്കടം. തിരക്കഥയാണു പാളിയത്. ഗുരുവിന്റെ ചെയ്‌തികള്‍ അവിടവിടെയായി എടുത്തെടുത്ത് എഴുതുകയല്ലാതെ അതിനെ ഇഴപ്പൊരുത്തമുള്ളതാക്കാന്‍ തിരക്കഥാകാരനു സാധിച്ചില്ല. ഗാന്ധിജിയുടെയും ടാഗോറിന്റെയും സന്ദര്‍ശനങ്ങള്‍ സത്യത്തില്‍ സിനിമയ്‌ക്കാവശ്യമുള്ളതാണോ എന്നുപോലും തോന്നിപ്പോകും. ഗാന്ധിയും ടാഗോറും ആശാനും ഒക്കെയുള്ള സിനിമ എന്ന അടിസ്ഥാനമോഹം സംവിധായകന്റേതുമാത്രമാണ്. അവയെ നാടകീയമായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടവും ആവശ്യമുണ്ടായിരുന്നോ എന്നു സംശയിക്കുന്നു.ചിത്രം പ്രൊഫഷനലായി ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിസ്സംശയം പറയാനാകും. കടുവയുടെയും കടലിലെ തെങ്ങിന്റെയും ആനിമേഷനുകളിലെ വൈകല്യങ്ങള്‍ക്ക് മാപ്പുനല്‌കാം. പക്ഷേ, ഗുരു സിലോണില്‍ നിന്നു മടങ്ങിയെന്നു പ്രേക്ഷകര്‍ക്കുറപ്പുകൊടുക്കാന്‍ സംവിധായകന്‍ ഒരു കപ്പല്‍ കടല്‍ താണ്ടുന്ന ആനിമേഷന്‍ ചിത്രം നല്‌കിയതും ഗുരു കളവങ്കോടത്തു പ്രതിഷ്‌ഠിക്കുന്ന കണ്ണാടിയില്‍ സര്‍വചരാചരപ്രകൃതിയും അണ്‌ഡകടാഹവും നിറയുന്ന ആനിമേഷന്‍ ഗ്രാഫിക്‌സ് വര്‍ക്കും കടന്നകൈയായിപ്പോയി.സംവിധായകന് തന്റെ സൃഷ്‌ടിയിലുള്ള ആത്മവിശ്വാസക്കുറവ് തെളിയിക്കുന്ന ഒരു സംഗതി ചിത്രത്തിലുടനീളം കാണാം. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു കരുതി, ഓരോ പുതിയ കഥാപാത്രവും വരുമ്പോള്‍ സൈഡില്‍ നിന്ന് ആരെങ്കിലും ചുവടെ കൊടുത്തിരിക്കുംവിധമൊക്കെ പറയുന്നതുകേള്‍ക്കാം.അല്ലാ, നമ്മുടെ മൂര്‍ക്കോത്തു കുമാരനല്ലേ ആ പോകുന്നത്....കെ.പി.കേശവമേനോന്‍ വന്ന കാലില്‍ നില്‍ക്കാതെ എറാത്തു കേറിയിരുന്നാട്ടെ...രബീന്ദ്രനാഥടാഗോറെന്താ ഒന്നും മറുപടി പറഞ്ഞില്ല...മഹാത്മാഗാന്ധി വന്നതേതായാലും വളരെ നന്നായി....ഡോക്‌ടര്‍ പല്‌പുവിന് കുടിക്കാനെന്താ, ചായയോ കാപ്പിയോ...ഈ വിധത്തില്‍ ഓരോ കഥാപാത്രത്തിന്റെയും പേരുചേര്‍ത്ത് എന്തെങ്കിലുംപറഞ്ഞ് പ്രേക്ഷകര്‍ക്ക് ആളെ മനസ്സിലാക്കിക്കൊടുക്കുന്നതിലും നന്നായിരുന്നു, പടംതുടങ്ങുമ്പോള്‍ത്തന്നെ ഓരോ കഥാപാത്രത്തെയും കാണിച്ച് പേരെഴുതിക്കാണിക്കുന്നത്.അതുപോലെ, സര്‍വചരാചരങ്ങളെയും പിന്നെ, നാട്ടിലുള്ള, അതും തിരുവനന്തപുരത്തുള്ള അമ്പലങ്ങളുടെയും പള്ളികളുടെയും മോസ്‌കുകളുടെയും ഒരു മൊണ്ടാഷുകാട്ടല്‍, പഴയ ശ്രീ അയ്യപ്പന്‍, ദേവീ മഹാമായേ ചിത്രങ്ങളുടെ ലെവലിലായിപ്പോയി. കുമാരനാശാന്‍ വീട്ടിലിരുന്ന് ഭാര്യയ്‌ക്കും മക്കള്‍ക്കും ചണ്‌ഡാലഭിക്ഷുകി വായിച്ചുകൊടുക്കുന്നതിന്റെ ഇന്‍സെര്‍ട്ടായി ചേര്‍ത്ത ആനന്ദഭിക്ഷുവിന് മാതംഗി വെള്ളം കൊടുക്കുന്ന രംഗം ഇതിനേക്കാള്‍ നന്നായി 1983ലോ 84ലോ കോട്ടയത്തുനടന്ന സംസ്ഥാനസ്‌കൂള്‍ യുവജനോത്സവത്തില്‍ ടാബ്ലോയായി ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട് (നേരത്തേ കലാസംവിധാനത്തെ അഭിനന്ദിച്ചത് ഇവിടെ റദ്ദാകുന്നില്ല). റെഡീമര്‍ ബോട്ടപകടവും അമച്വറിഷ് ആയിപ്പോയി സാറേ...അഭിനയത്തില്‍ മികച്ചുനിന്നത് കലാഭവന്‍ മണിയുടെ കോരനാണ്. തമ്പി ആന്റണി ഈയടുത്തായി എവിടന്നോ അഭിനയം പഠിച്ചെന്നു തോന്നുന്നു. ഈയടുത്തുകണ്ട സൂഫി പറഞ്ഞ കഥയില്‍ അദ്ദേഹം നന്നായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ യുഗപുരുഷനിലെ ചെറിയ വേഷത്തില്‍ കക്ഷി മിന്നിത്തിളങ്ങിയിട്ടുണ്ട്. തമ്പി ആന്റണിയുടെ അനിയന്‍ ബാബു ആന്റണിയുടെ അയ്യങ്കാളിയും നന്നായിട്ടുണ്ട്. മമ്മൂട്ടിയുടെ കെ.സി. കുട്ടനും സിദ്ദീഖിന്റെ ഡോക്‌ടര്‍ പല്‌പുവും സായ്‌കുമാറിന്റെ കഥാപാത്രവുമൊക്കെ പോസ്റ്ററിനെ താരസമ്പന്നമാക്കാനുള്ളതുതന്നെയാണ് പ്രഥമമായി. എങ്കിലും ഈ ചെറുചിത്രത്തോട് സഹകരിക്കാന്‍ ആ നടന്മാര്‍ കാട്ടിയ അനുഭാവം, പ്രത്യേകിച്ച് താരതമ്യേന അപ്രധാനറോള്‍ ചെയ്യാന്‍ മമ്മൂട്ടി എടുത്ത തീരുമാനം അഭിനന്ദനപൂര്‍വം അംഗീകരിക്കേണ്ടതുതന്നെയാണ്. ഗുരുവായി വന്ന തലൈവാസല്‍ വിജയ് രൂപംകൊണ്ട് ഗുരു തന്നെ. എന്നാല്‍ ഭാവം കൊണ്ട് അദ്ദേഹം ഗുരുവായോ എന്നത് തര്‍ക്കത്തിനുവിടുന്നു. യോഗിയായ ഗുരുവിന് വേണ്ട ആത്മചൈതിന്യം ആ മുഖത്തു സ്‌ഫുരിക്കാത്തതിനുകാരണം, സംവിധായകന്‍ ഗുരുവിന്റെ കഥാപാത്രത്തെ അങ്ങനെയാണു കണ്ടത് എന്നതിനാലാണെന്നതാകും കൂടുതല്‍ ശരി. പ്രസാദവും ഉന്മേഷവും എന്നതിനു പകരം ഗുരുവിന്റെ നീക്കങ്ങളില്‍ ക്ഷീണവും ആലസ്യവും കാണുന്നു എന്നത് സംവിധായകന്‍ അത് അങ്ങനെയാണു വേണ്ടതെന്ന് അഭിനേതാവിനെ അനുസരിപ്പിച്ചതുകൊണ്ടാകണമല്ലോ.ഈ ചിത്രത്തില്‍ ഒരുപാടു ചെറിയ ഫ്‌ളാഷ്‌ബാക്കുകളുണ്ട്. ഗുരുവിനെ അയല്‍ക്കാരി കാണാന്‍ വരുമ്പോള്‍ അമ്മയുടെ മരണം കാട്ടുന്നത് ഉദാഹരണം. എഴുത്തുകാരന്‍ ദൃശ്യങ്ങളുടെ ശില്‌പഘടന രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അനുഭവിച്ച ആശയക്കുഴപ്പം ഈ ചെറുഫ്‌ളാഷ്‌ബാക്കുകളില്‍ വ്യക്തമാണ്. അതാണു വിവേകാനന്ദനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ധരണി മുഴങ്ങുമ്പോഴും തോന്നിച്ചത്. അതെപ്പറ്റി ഒരു തമാശ പറഞ്ഞുകൊണ്ടവസാനിപ്പിക്കാം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉത്തിഷ്‌ടതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോതതാ... എന്നാണ് പറയുന്നത്. വിവേകാനന്ദന്‍ പറഞ്ഞത് ഉത്തിഷ്‌ഠതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ... എന്നല്ലേ എന്നു സംശയിക്കുമ്പോഴേക്കും അങ്ങനല്ലെന്ന് അടിവരയിട്ടുകൊണ്ടു സിനിമയില്‍ വീണ്ടും മുഴങ്ങി... ഉത്തിഷ്‌ടതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോതതാ...വിവേകാനന്ദന്‍ മലയാളിയല്ലാത്തതുകൊണ്ടാവുമോ അങ്ങനെ സംഭവിച്ചത് എന്നാലോചിച്ചു. പക്ഷേ, അദ്ദേഹം പറഞ്ഞതും മലയാളമല്ലല്ലോ... എന്തോ, ഇക്കാര്യം ശ്രീ സുകുമാരന്‍ ഒന്നു പരിശോധിക്കണം. നല്ല അക്ഷരസ്‌ഫുടതയുള്ള ഒരാളെക്കൊണ്ടാണു ഗുരുവിന് ശബ്‌ദംനല്‌കിയത്. ആ നിലയ്‌ക്ക് സുകുമാരന്‍ ഇവിടെയും ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ...ഇതൊക്കെയാണെങ്കിലും ഈ സിനിമയെ കേരളജനത തള്ളിക്കളയരുത്. ശ്രീനാരായണീയദര്‍ശനം പിന്തുടരുന്നവരില്‍ സിനിമയോടു താല്‌പര്യമുള്ളവരില്‍ പത്തിലൊന്നാളുകള്‍ കണ്ടാല്‍ത്തന്നെ ഈ ചിത്രം വിജയിക്കും. എല്ലാ കുറവുകളോടുംതന്നെ ഈ ചിത്രം വിജയിക്കേണ്ടതാണ്. അതു സിനിമയുടെ നന്മകൊണ്ടല്ല പറയുന്നത്; ശ്രീനാരായണദര്‍ശനത്തിന്റെ നന്മയും മേന്മയും കേരളം മറക്കാന്‍ പാടില്ലെന്നതുകൊണ്ടാണ്. കുട്ടികളെ ഈ ചിത്രം കൊണ്ടുപോയി കാണിക്കാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ശ്രമിക്കണം. പക്ഷേ, ആ കുട്ടികളോട് അറിവുള്ളവര്‍ ഇങ്ങനെ പറഞ്ഞുകൊടുക്കണം: മക്കളേ, ഇതാണു കേരളംകണ്ട ഏറ്റവും വലിയ വ്യക്തിത്വമായ ശ്രീനാരായണഗുരുവിന്റെ കഥയും കാലവും. പക്ഷേ, സിനിമ എന്നു പറയുന്ന കലാരൂപമുണ്ടല്ലോ... അതു ദേ, ഇങ്ങനെയല്ല കേട്ടോ മക്കളേ, ഇരിക്കുന്നത്...

സച്ചിന്‍ എന്ന പടകുതിര :അനീഷ്
സച്ചിന്‍ എന്ന പടകുതിര
ചരിത്രം ഇനി മാറ്റിയെഴുതാം.സയീദ് അന്‍വറിന്‍റെ ഇന്ത്യക്കെതിരെ 194 എന്നത് ഇനി ഇന്ത്യക്കാരന്‍റെ 200 എന്ന് മാറ്റി വായിക്കാം.ഗ്വാളിയോറിലെ രൂപ സിംഗ് സ്റ്റേഡിയത്തിലെ പുല്‍കൊടികളില്‍ സച്ചിന്‍ രചിച്ച പുത്തന്‍ ചരിത്രം ഗ്യാലറികളിലെ ആരവങ്ങളെയും കടന്ന് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ അമ്പരപ്പും ആഘോഷവും എല്ലാമായി മാറികഴിഞ്ഞു. ചെപ്പോക്കിലെ ആ നാണക്കേട് ഇനി ചരിത്രത്തിലില്ല എന്നര്‍ത്ഥം.കാലങ്ങളായി ക്രിക്കറ്റിലെ മഹാരഥന്മാര്‍ പലരും വഴിനടന്ന പിച്ചുകളില്‍ സംഭവിക്കാത്ത വിസ്മയം അത് സച്ചിനിലൂടെ തന്നെ സംഭവിക്കണം എന്ന് ദൈവം തീര്‍ച്ചപെടുത്തികാണണം.കാരണം രണ്ട് ദശകങ്ങളും കഴിഞ്ഞു മുന്നേറുന്ന സമര്‍പ്പണത്തിന്‍റെയും ആവേശത്തിന്‍റെയും പര്യായമായ ലിറ്റില്‍മാസ്റ്റര്‍ക്കല്ലെങ്കില്‍ വേറെ ആരിലൂടെയാണ് ഇത് സംഭവിക്കേണ്ടത്? ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?).പക്ഷെ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത റെക്കോര്‍ഡ് ആദ്യം നേടി എന്നത് തന്നെയാണ് കാതല്‍.വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല സച്ചിന്റെ ഇന്നിങ്ങ്സ്.കരിയറിന്‍റെ അവസാന ഘട്ടത്തിലും മുമ്പും ഇതിനെല്ലാം മറുപടി നല്‍കിയത് ബാറ്റിങ്ങില്‍ ആവാഹിച്ചെടുത്ത സംഹാരശക്തി കൊണ്ടാണ്.ടെസ്റ്റിലും ഏകദിനത്തിലുമായി അടുത്തകാലത്ത് വാരികൂട്ടുന്ന സെഞ്ച്വറികള്‍ സൂചിപ്പിക്കുന്നത്,റെക്കോര്‍ഡ്‌കളുടെയും വിജയത്തിന്റെയും കണക്കുപുസ്തകം അടച്ചുവെക്കാന്‍ സമയമായില്ല എന്ന് തന്നെയാണ്. ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് അവിടെ ദൈവം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മേല്‍വിലാസവും സച്ചിന്‍ തന്നെയാണ്.ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരം.രണ്ട് ദശകങ്ങള്‍ കഴിഞ്ഞും തുടരുന്ന ഉജ്ജ്വലമായ ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക് ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിന് മുമ്പില്‍ വിനീതനായി പുഞ്ചിരിയോടെ സച്ചിന്‍ നടന്നു കയറുന്നു.നമ്മുടെ ഹൃദയങ്ങളിലേക്ക്. പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. കൊച്ചു പ്രായത്തില്‍ സച്ചിന്റെ വല്ല ക്രിക്കറ്റ് കളി കണ്ടിരിക്കുമ്പോള്‍ അമ്മ വല്ല സാതനവും കടയില്‍ നിന്ന് വാങ്ങിച്ചു കൊണ്ട് വരാന്‍ പറഞ്ഞാലും സച്ചിന്റെ ബാറ്റിന്റെ റന്‍സ് മഴ കണ്ടിട്ടേ എന്‍റെ ഞാന്‍ പോകുകയുള്ളൂ എന്ന വാശിയും ഞാന്‍ ഇവിടെ ഓര്‍ത്തു പോകുകയാണ് ....

2010, മാർച്ച് 14, ഞായറാഴ്‌ച
ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ് (Part-2)
രംഗം 2 :
ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
" മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,... ഓം ഹ്രീം സ്വാഹാ ... "
പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??
ദേ... കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട് ചെന്നേ .... ചന്തൂന്‍റെ വൈഫ് ഉരുളി ... സോറി ... അരുളി !!
ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .
വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ' സംഗതി ' പഠിക്കാന്‍ വന്നതാ .
ചന്തു : ശോ .... ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് " സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ " . നിങ്ങള്‍ അങ്ങോട്ട് പോ മക്കളേ ദിനേശാസ് .
വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .
ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??
വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .
ചന്തു : ആഹാ .... ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,... അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ ... ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?
വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!
ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .
ചന്തു : പുത്തൂരം വീട്ടിലെ .... ?
വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .
ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .
ചന്തു : ഡീ , നീ അകത്ത് പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!
കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!
ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ ... മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!
ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..
ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,... ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .
ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക് ഔട്ട് ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് ...
ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??
ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!
ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു ... ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം ... ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,... !! തിരിച്ചു പോ ... ഉം ... പോവാന്‍ ... !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ..... " എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , ... എന്‍റെ തൊണ്ട വളരുന്നു ... ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .
ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!
അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. " ദേ മനുഷ്യാ ... നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? "
ചന്തു : എടീ ... നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ ... ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,.... :(
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!
ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!
(പിന്നേം തുടരും , വേറെ വഴിയില്ല)
2010, ഫെബ്രുവരി 10, ബുധനാഴ്‌ച
ഇത് ബ്ലൂടൂത്ത് യുഗം‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ ‘ഇര’കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.
പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല. കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം
Mobile Cam….Girls pls stay away ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്. വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം. ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.
തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍. കൊല്ലം Women Cell 0474 2742376 പത്തനംതിട്ട Women Cell 0468 2222927 കോട്ടയം Women Cell 0481 2302977 കൊച്ചിസിറ്റി Vanitha PS 0484 2394250 പാലക്കാട് Women’s Unit 0491 2522340 Anti harassment cell for women : 9947000100ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക: The Railway Help Numbers of Kerala Police are: 9846 200 100കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകലുടെ നമ്പരുകള്‍. 1. Thiruvananthapuram City: 100 / 0471-2331843 2. Thiruvananthapuram Rural: 100/0471-2316995 3. Kollam: 100/0474-2746000 4. Pathanamthitta: 100/0468-2222226 5. Alappuzha: 100/0477-2251166 6. Kottayam: 100/0481-5550400 7. Idukki: 100/04862-221100 8. Ernakulam City: 100/0484-2359200 9. Ernakulam Rural: 100/0484-2621100 10. Thrissur: 100/0487-2424193 11. Palakkad: 100/0491-2522340 12. Malappuram: 100/0483-2734966 13. Kozhikode City: 100/0495-2721831 14. Kozhikode Rural 100/0496-2523091 15. Wayanad: 100/04936-205808 16. Kannur: 100/0497-2763337 17. Kasargod: 100/04994-222960 The Helpline Numbers of Kerala Police are:0471-3243000 0471-3244000 0471-3245000The Highway Help Numbers of Kerala Police are: 9846 100 100സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :HTCEC യുടെ ഫോണ്‍ നമ്പര്‍0471 - 2722768, 0471 - 2721547 extension 1274 email : mailto:hitechcell@keralapo lice.gov. in ഓര്‍ഡര്‍ ഓര്‍ഡര്‍ : നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക. അവരെന്തിനുവേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!! ഇത് മറക്കരുത് :: നിങ്ങളുടെ മൊബൈലില്‍ നിന്ന് ‘ഹോട്ടു’കള്‍ ബ്ലൂടൂത്ത് വഴി മറ്റുള്ളവരുടെ ഫോണിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക.. ഒരു പക്ഷേ നാളെ മറ്റൊരാള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന ‘നീല ക്ലിപ്പിംങ്ങ്‘ നിങ്ങളുടെ ആരുടെയെങ്കിലും ആവാം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)