പേജുകള്‍‌

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ഭാരതമെന്നു കേട്ടാല്‍


ഭാരതമെന്നു കേട്ടാല്‍
അഭിമാന പൂരിതമാകണമെന്‍ ‍ അന്തരംഗംകേരളമെന്നു കേട്ടാലോതിളക്കണം ചോര നമുക്ക് ഞെരന്പുകളില്‍ "അത് ഒരു വലിയ കാഴ്ച ആയിരുന്നു.താന്‍ രാജി വെക്കാനുണ്ടായ സാഹചര്യം, ശശി തരൂര്‍ പാര്‍ലമെന്റിനെ അഭിസംബോധനം ചയ്തു സംസാരിക്കുമ്പോള്‍ നടത്തിയ ആ പരാമര്‍ശം ഓരോ മലയാളിയുടെയും ആത്മാഭിമാനം ജ്വലിപ്പിച്ച നിമിഷങ്ങള്‍. എങ്കിലും അതിലെ കാര്യംഅത്ര ചെറുതായിരുന്നോ?വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രത്യമായി പറഞ്ഞാല്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേനല്‍ അവധിക്കാലത്ത്‌ ഞങ്ങള്‍ കുട്ടികള്‍ വൈലി മുള്ളുകള്‍ നിറഞ്ഞ തണ്ടഴി പാടത്ത്‌ കൈകൊട്ടും വെട്ടുകത്തിയുമായി മുള്ളുകള്‍ വെട്ടി മാറ്റി വെള്ളം നനച്ചു അവിടെ ഒരു ക്രീസ് പണിതു. വേലി പടര്പ്പിലെശീമ കൊന്നയുടെ തറികള്‍ അളന്നു മുറിച്ചു സ്റ്റമ്പുകള്‍ഉണ്ടാക്കിയും ഒരു ടെന്നീസ് പന്തും ബാറ്റും ആയി ക്രിക്കറ്റ് കളിക്കാനിറങ്ങി. തൊട്ടപ്പുറത്ത് നിരപ്പായ സ്ഥലത്ത് വലിയ ചേട്ടന്മാര്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ കാഴ്ചക്കാരില്ലാതെ ആരവങ്ങളില്ലാതെ കിറുക്കന്‍ കളി എന്ന് നാടുകാര്‍ വിളിച്ചക്രിക്കറ്റ് എന്ന ജ്വരത്തില്‍ ഞങ്ങള്‍ പടര്‍ന്നു കയറുകയായിരുന്നു.പുതുതായി കളിക്കാനെത്തുന്ന കൂട്ടുകാരനെ കൈകുഴ വളക്കാതെ എങ്ങിനെ ബൌള്‍ ചെയ്യാം എന്ന് പഠിപ്പിച്ചും കുത്തി ഉയര്‍ന്നു വരുന്ന പന്തിനെ അടിച്ചകറ്റി റണ്‍ ഓടാന്‍ പഠിപ്പിച്ചും കളിക്കാന്‍ ആളെ കൂട്ടി ,ടിവിയില്‍ കളി ശ്രദ്ധയോടെ കണ്ടു പഠിച്ചു ജിജോ കളി നിയമങ്ങള്‍ നടപ്പിലാക്കി. വളരെ പെട്ടന്നാണ്അതില്‍ ചിലര്‍ സ്പെഷ്യ‍ലിസ്റ്റുകള്‍ ആയത്. ബാറ്റു ചെയ്യുന്നവരുടെ ഉള്ളുപിടപ്പിക്കുന്ന മിന്നല്‍ വേഗത്തില്‍ പന്തെറിയുന്ന നകുലനും ബൌള്‍ ചെയ്യുന്നവരെ നാണം കെടുത്തി വേലി ക്കപ്പുറതെക്ക് സിക്സര്‍ പായിക്കുന്ന കാസിമും മറ്റു ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ ഞങളുടെപോരാളികളായി മാറി. കളി തണ്ടഴി പാടത്ത്‌ മാത്രം ആയിരുന്നില്ല തന്ടഴി പാടതിനപ്പുറത്തും ഇതുപോലെ കുട്ടികള്‍ കളിതുടങ്ങിയിരുന്നു. തോയക്കാവ്പള്ളി ഗ്രൗണ്ടില്‍ കളിച്ചിരുന്ന കുട്ടികളും പാടൂര്‍ തിരുനെലൂര്‍ പാടത്ത്‌ കളിച്ചിരുന്ന കുട്ടികളും സൈക്കിളില്‍ കയറി മാച്ചു കളിക്കാന്‍ തണ്ടഴി പാടത്ത്‌ എത്തി, പിന്നീട് പല ടീമുകളും ഒന്നിച്ചു ചേര്‍ന്ന് ടൂര്‍ണമെന്റും ഒക്കെ ആയി പൊരി വെയിലില്‍ അങ്ങിനെ കളിച്ചു വളര്‍ന്നു. ഇന്ന് തരിശായി കിടക്കുന്ന പാടനില്ങ്ങള്‍ നമുക്കില്ല കളിസ്ഥലങ്ങളും കുറവ്. എങ്കിലും 20 ട്വെന്റിയും ipl ഉംആയി കളിയുടെ ജ്വരം ഏറെ വളര്‍ന്നിരിക്കുന്നു. പ്രൊഫഷനല്‍ മികവോടെ കളിക്കുന്ന ഏറെ ചെറുപ്പക്കാരും വളര്‍ന്നിരിക്കുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ അഭിമാനമായി IPL മാറുമ്പോള്‍ tv യിലെ കാഴ്ചക്കാര്‍ മാത്രമായി നില്‍ക്കാതെ ഒപ്പം ഒപ്പം കളിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ipl തുടങ്ങുമ്പോള്‍ കേരളത്തിന്‌ ഇത്ര വേഗം ഒരു ടീം എന്നത് ആരും ചിന്തിച്ചു കാണുകില്ല.ipl കേരള ടീം, കേരളത്തിന്റെ വികസനത്തിന്‌ മുതല്‍ കൂട്ട് ആകുമോ? ipl നെ ചുറ്റി പറ്റിയുള്ള മാഫിയാ വിവാദങ്ങള്‍ ഏതൊക്കെ ഭൂതങ്ങളെയാണ് കുടത്തിനു പുറത്തു കൊണ്ട് വരിക .? വിഭിന്നമായ അഭിപ്രായങ്ങള്‍ പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇതൊന്നും നമുക്കുള്ളതല്ല എന്ന നമ്മുടെ നാടന്‍ ചിന്തയിലെക്കാന് ശശി തരൂരിന്റെ ശക്തമായ ഇടപെടല്‍ മൂലം കേരള ipl എന്ന സംഭവം ഉണ്ടായത്. വരും കാലത്ത് ഒരു കൊച്ചിക്കാരന്‍ ഒരു ആസ്ത്രേലിയന്‍ ബൌളറെ സിക്സറിന് പറത്തുന്നതും ഒരു കൊയ്ലാണ്ടിക്കാരന്‍ ഒരു ഇന്ഗ്ലീഷ്‌ ബാറ്സ്മാന്റെ കുറ്റി തെറുപ്പിക്കുന്നതും കാണുവാനായിനമുക്ക് കാത്തിരിക്കാം. ഒരു M P ആയും കേന്ത്ര മന്ത്രി ആയും മാറുമ്പോള്‍ തരൂരിന്റെ നിയോഗംഅതായിരുന്നു.ഇതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ലോകത്തിന്റെ ശ്രദ്ധയിലേക്ക് ,ഇന്ത്യയുടെ അഭിമാന്മാകുവാന്‍ ഇനിയും നമുക്ക് പലതും നേടാനുണ്ട്. ഐ ടി സ്വപ്‌നങ്ങള്‍ ഉറങ്ങുന്നസ്മാര്‍ട്ട് സിറ്റിയും ,മാനേജ് മെന്റു മോഹങ്ങളുടെ IMA കാമ്പസും ,കൊച്ചിയിലെ കുടുസ്സു റോഡുകള്‍ക്ക്മീതെ പായുന്ന മെട്രോ ട്രെയിനും , അങ്ങിനെ പലതും .ഇതിനായി മലയാള വീര്യമുള്ള അവതാരങ്ങള്‍ ഇനിയും പിറക്കും എന്ന് നമുക്ക് പ്രത്യാശിക്കാം